
നെടുമങ്ങാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. തെന്നൂർ ആനാട് ഗാർഡ് സ്റ്റേഷൻ പള്ളിക്കുന്ന് താഴെ തേവരുകോണത്ത് വീട്ടിൽ കണ്ണൻ എന്ന കിരൺ (27), പെരിങ്ങമ്മല ആനാട് മാന്തുരുത്തി വിജയ് നിവാസിൽ വിച്ചു എന്ന ബിജിൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്. പാലോട് കുശവൂർ ജങ്ഷന് സമീപംവെച്ച് ബൈക്കിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുമ്പോൾ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 0.590 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫീസറായ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ശ്രീകേഷ്, മുഹമ്മദ് മിലാദ്, ഷജീർ, വനിത സിവിൽ എക്സൈസ് ഓഫിസർ മഞ്ജുഷ എന്നിവരടങ്ങുന്ന ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments