
തിരുവനന്തപുരം: വിഷു കൈനീട്ടം സംസ്‌കാരത്തിന്റെ ഭാഗമാണെന്നും, കിറ്റ് കൊടുക്കുന്നതു പോലെ ഒരു രൂപ കൊടുക്കുന്നത് ആരെയും സ്വാധീനിക്കാനല്ലെന്ന് സുരേഷ് ഗോപി. വിമര്‍ശിക്കുന്നവര്‍ ഇക്കാര്യം മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിഷു കൈനീട്ടം എല്ലാവര്‍ക്കും ചെയ്യാവുന്ന കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Also : രണ്ടുലക്ഷത്തിന് മുകളിൽ ശമ്പളം,കാർ,പരിചാരകർ: മുൻ എംപി ടിഎൻ സീമക്ക് പ്രിൻസിപ്പൾ സെക്രട്ടറി പദവി നൽകി സർക്കാർ
ഒരു ലക്ഷം പേര്‍ക്കു വിഷു കൈനീട്ടം നല്‍കുന്നതിന്റെ ഭാഗമായി വാമനപുരം, പാലോട്, പോത്തന്‍കോട്, കിളിമാനൂര്‍ മണ്ഡലങ്ങളിലെ ബിജെപി ബൂത്ത് പ്രസിഡന്റുമാര്‍ക്കു നേതാക്കള്‍ക്കും സുരേഷ് ഗോപി വിഷു കൈനീട്ടം നല്‍കി. ബിജെപി നേതാക്കളായ വി.വി.രാജേഷ്, എം.ബാലമുരളി, ഗിരികുമാര്‍, ആര്‍.എസ്.രാജീവ്, സജിത്കുമാര്‍, നിഖില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post Your Comments