Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

സോനം കപൂറിന്റെ വീട്ടില്‍ മോഷണം നടത്തിയ സംഭവം: പ്രതികള്‍ പിടിയില്‍

ഡല്‍ഹി: ബോളിവുഡ് താരം സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയില്‍നിന്ന്, 2.4 കോടി രൂപ വിലവരുന്ന പണവും സ്വര്‍ണവും മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. പ്രതികളായ ഹോം നഴ്‌സിനേയും ഭര്‍ത്താവിനേയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

താരത്തിന്റെ ഭര്‍തൃമാതാവിന്റെ സഹായിയായ നഴ്‌സ് അപര്‍ണ റൂത്ത് വില്‍സണും, ഭര്‍ത്താവ് നരേഷ് കുമാര്‍ സാഗറുമാണ് പോലീസിന്റെ പിടിയിലായത്. ഷകര്‍പുരിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റാണ് നരേഷ് കുമാര്‍ സാഗർ. ഡെല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചും, ഡല്‍ഹി സ്‌പെഷ്യല്‍ സ്റ്റാഫ് ബ്രാഞ്ച് അംഗങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സരിത വിഹാറില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

കള്ളപ്പണക്കേസിൽ എംകെ അഷ്‌റഫിനെ അറസ്റ്റ് ചെയ്ത സംഭവം: ആര്‍എസ്എസ് ഗൂഢാലോചനയെന്ന് പോപ്പുലര്‍ ഫ്രണ്ട്

അതേസമയം, പ്രതികളിൽ നിന്നും മോഷണമുതല്‍ കണ്ടെത്താനായിട്ടില്ലെന്നും തുടരന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button