തിരുവനന്തപുരം: ചങ്ങനാശ്ശേരി-വേളാങ്കണ്ണി സര്‍വ്വീസ് സൂപ്പര്‍ എക്‌സ്പ്രസായി നിലനിര്‍ത്തുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി. കെ സ്വിഫ്റ്റ് ബസ് റൂട്ട് ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ചങ്ങനാശേരി-വേളാങ്കണ്ണി സര്‍വീസ് നടത്തുന്ന സാധാരണ ബസ് ഈ റൂട്ടില്‍ നിന്ന് പിന്‍വലിക്കുവാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു.
തുടർന്ന്, ചങ്ങനാശ്ശേരി-വേളാങ്കണ്ണി സര്‍വ്വീസ് നടത്തിയിരുന്ന ബസില്‍ ചാരിനിന്ന് കരയുന്ന പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുംകുട്ടന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകളില്‍ ഏറ്റവുമധികം കളക്ഷനുള്ള വാഹനങ്ങളിലൊന്നാണിത്.
ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് ഡോ മുഹമ്മദ് അഷീല്‍
പഴയ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പകരം സ്വിഫ്റ്റ് ബസുകള്‍ അനുവദിക്കുന്നത് ദൂരം, അന്തര്‍സംസ്ഥാന സര്‍വ്വീസ്, പഴക്കം, പ്രാധാന്യം എന്നിവ പരിഗണിച്ചാണ്. ഇതേത്തുടർന്നാണ്, അഞ്ച് വര്‍ഷവും മൂന്ന് മാസവും പഴക്കമുള്ള വേളാങ്കണ്ണി സൂപ്പര്‍ എക്‌സ്പ്രസ് ബസ് സര്‍വ്വീസ്, ഡീലക്‌സായി ഉയര്‍ത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
എന്നാൽ, വേളാങ്കണ്ണി റൂട്ടിലെ ഡ്രൈവര്‍ പൊന്നുംകുട്ടന്‍ അടക്കമുള്ള ജീവനക്കാര്‍, ബസിനെ സ്‌നേഹിക്കുന്നതും പരിപാലിക്കുന്നതും മാതൃകാപരമായി സര്‍വീസ് നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടുവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഒപ്പം, നിരവധി സ്ഥിരം യാത്രക്കാര്‍ ഈ ബസിനെ ആശ്രയിക്കുന്നതായും കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഈ റൂട്ടിൽ സൂപ്പര്‍ എക്‌സ്പ്രസ് ബസ് നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു എന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
Post Your Comments