KeralaCinemaMollywoodLatest NewsNewsMusicEntertainment

കാത്തിരുന്ന് കിട്ടിയ കണ്മണി യാത്രയായിട്ട് പതിനൊന്ന് വർഷം! നൊമ്പരക്കുറിപ്പുമായി കെ.എസ് ചിത്ര

മലയാളികളുടെ പ്രിയ പാട്ടുകാരിയായ കെ.എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് വിടരും മുൻപേ കൊഴിഞ്ഞു പോയ മകൾ നന്ദന. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുരുന്നിനെ എട്ടാം വയസിൽ വിധി ചിത്രയിൽ നിന്നും അകറ്റി. കുഞ്ഞുങ്ങളോട് പ്രത്യേക വാൽസല്യവും സ്നേഹവും എന്നും സൂക്ഷിക്കുന്ന വ്യക്തിയാണ് കെ.എസ് ചിത്ര. മകളുടെ പതിനൊന്നാം ചരമ വാർഷികത്തിൽ നൊമ്പരക്കുറിപ്പുമായി ചിത്ര. ഓർമ്മയുള്ളിടത്തോളം കാലം നീ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുമെന്ന് മകളുടെ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ട് ചിത്ര കുറിച്ചു.

എഞ്ചിനീയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 1987ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ, ഏറെ നാളുകൾ ഇരുവർക്കും കുഞ്ഞുങ്ങൾ പിറന്നില്ല. അങ്ങനെ കാത്തിരുന്നാണ് പതിനഞ്ച് വർഷത്തിന് ശേഷം ഇവർക്ക് മകളായി നന്ദന പിറന്നത്. സ്നേഹിച്ച് കൊതിതീരും മുമ്പ് ചിത്രയ്ക്ക് ഏക മകളെ നഷ്ടപ്പെട്ടു. 2011 ഏപ്രിൽ 14ന് ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരിച്ചത്. അന്നേവരെ മലയാളി ചിത്രയെ ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിരുന്നില്ല. എന്നാൽ, മകളുടെ വേർപാട് ചിത്രയെ വല്ലാതെ തകർത്തു. ഏറെ നാളുകൾക്ക് ശേഷമാണ് മകളുടെ വേർപാട് ഉൾക്കൊള്ളാൻ ചിത്രയ്ക്ക് സാധിച്ചത്.

Also Read:നിത്യ ജീവിതത്തില്‍ നാരങ്ങയുടെ ഉപയോ​ഗം അറിയാം

വിഷു മലയാളികൾക്ക് ആഘോഷത്തിന്‍റെ ദിനമാകുമ്പോൾ, ചിത്രയ്ക്ക് മാത്രം അങ്ങനെയല്ല. നൊമ്പരപ്പെടുത്തുന്ന ഓർമ്മകളുടെ ദിനമാണ് ചിത്രയ്ക്ക് വിഷു. 2011 ൽ മകൾ മരിച്ചതിനു ശേഷം, ഓരോ വിഷുവിനും മകളെ കുറിച്ചുള്ള ഓർമ്മകൾ ചിത്ര പങ്കുവെച്ചിരുന്നു. മകളുടെ ഓർമ്മകൾ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നുമായിരുന്നു കഴിഞ്ഞ വർഷം ചിത്ര കുറിച്ചത്.

‘ഓരോരുത്തരുടേയും ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കിയ ശേഷമാണ് അവർ നിത്യ ലോകത്തേക്ക് പോകുന്നതെന്നുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. കാലം സൗഖ്യപ്പെടുത്തുന്ന ഒന്നാണെന്നും പറയാറുണ്ട്. പക്ഷേ അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയവർക്ക് ഈ പറഞ്ഞതൊരു സത്യമല്ലെന്ന് മനസിലായിട്ടുണ്ടാവും. ആ മുറിവ് ഇപ്പോഴും ഉണങ്ങാതെ വേദന തരുന്നതാണ്…. മിസ് യു നന്ദന….’ എന്നാണ് മുമ്പൊരിക്കൽ മകളെ കുറിച്ച് കെ.എസ് ചിത്ര കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button