തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരും. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
Read Also : കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
നേരത്തെ ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട്.
ശനിയാഴ്ചയോടെ മധ്യകേരളത്തില്‍ മഴ കനക്കും. ഈ സാഹചര്യത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍
എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments