തൃശൂര്‍: സുരേഷ് ഗോപി നല്‍കിയ വിഷുകൈനീട്ടത്തെ വിവാദമാക്കിയത് ഹിന്ദു വിരോധികളാണെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് വാരിക്കോരി സംഭാവന നല്‍കിയിട്ടുള്ള സുരേഷ് ഗോപിയെ, ഭണ്ഡാരത്തില്‍ കൈയിട്ട് വാരി മാത്രം ശീലിച്ചവര്‍ക്ക് വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്ന് അനീഷ് കുമാര്‍ പറഞ്ഞു.
‘ക്ഷേത്ര പൂജാരിമാര്‍ക്ക് ദക്ഷിണ നല്‍കുന്നതും ആ ദക്ഷിണ വിഷുവിന് പൂജാരിമാര്‍ കൈനീട്ടമായി നല്‍കുന്നതും ക്ഷേത്രങ്ങളില്‍ സര്‍വ്വസാധാരണമാണ്. ഹൈന്ദവ വിശ്വാസിയായ സുരേഷ് ഗോപിയ്ക്ക് ക്ഷേത്രത്തില്‍ പോകാനും പൂജാരിയ്ക്ക് ദക്ഷിണ നല്‍കാനുമുള്ള അവകാശമുണ്ട്. ആ ദക്ഷിണ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം പൂജാരിയ്ക്കുണ്ട്. അതില്‍ കൈകടത്താനും മേല്‍ശാന്തിയെ നോട്ടീസ് നല്‍കി തടയാനും ഭയപ്പെടുത്താനും ദേവസ്വം പ്രസിഡന്റിന് ഒരു അധികാരവുമില്ല’ അനീഷ് കുമാര്‍ പറഞ്ഞു.
‘അധികാരത്തിന്റെ ഹുങ്കില്‍ ക്ഷേത്രാചാരങ്ങളിലും പൂജാരിമാരുടെ അധികാരങ്ങളിലും കൈകടത്താനാണ് ദേവസ്വം പ്രസിഡന്റ് ശ്രമിക്കുന്നത്. അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാര്‍ ക്ഷേത്രം ഭരിക്കുന്നതിന്റെ അപകടമാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നത്. തൃശൂര്‍ പൂരം വെടിക്കെട്ടിന് നേരിട്ട് ഇടപെട്ട് അനുമതി നേടിത്തന്നതിനെക്കുറിച്ചും ഉത്സവങ്ങളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ശ്രദ്ധേയമായ പ്രസംഗം നടത്തിയതിനെക്കുറിച്ചും ഒരു നന്ദി വാക്ക് പോലും പറയാത്തവരാണ് സുരേഷ് ഗോപിയെ മന:പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്’.
സുരേഷ് ഗോപി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കപട മതേതരവാദികളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയുടെ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും മതതീവ്രവാദ സംഘടനകളെ പ്രീണിപ്പിച്ച് അവരുടെ പിന്തുണ നേടാനുമാണ് ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന്. ഇത് ജനങ്ങള്‍ തിരിച്ചറിയും’, അനീഷ്‌കുമാര്‍ പറഞ്ഞു.
വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിയ്ക്ക് സുരേഷ്‌ഗോപി എംപി വിഷുകൈനീട്ടം നല്‍കിയതില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദമായിരുന്നു. വിഷുദിനത്തില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നല്‍കാനായി ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്. വിവിധ ജില്ലകളില്‍ എംപി നടത്തിവരുന്ന വിഷു കൈനീട്ട വിതരണത്തിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. എന്നാല്‍ ഇത്തരത്തില്‍ തുക സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കുകയായിരുന്നു.
Post Your Comments