ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി രണ്ടാംപാദ ക്വാർട്ടറിൽ സ്പാനിഷ് ലീഗ് വമ്പന്മാരായ അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ലിവർപൂളിന് പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുമാണ് എതിരാളികൾ. രണ്ട് മത്സരങ്ങളും രാത്രി 12.30ന് ആരംഭിക്കും.
ആദ്യപാദത്തിലെ ഒരു ഗോളിന്‍റെ മുൻതൂക്കം മാഞ്ചസ്റ്റർ സിറ്റിക്കുണ്ട്. സിറ്റിയുടെ ആക്രമണവും അത്‍ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ മികവും തമ്മിലുള്ള പോരാട്ടം തന്നെയാകും ഇന്ന് ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുക. വിലക്ക് കിട്ടിയ ഗബ്രിയേൽ ജെസ്യൂസ് സിറ്റി നിരയിലുണ്ടാകില്ല. പരിക്ക് മാറി റൂബൻ ഡിയാസ് പരിശീലനം തുടങ്ങിയെങ്കിലും ആദ്യ ഇലവനിൽ കളിക്കുന്നത് സംശയമാണ്.
Read Also:- സ്ത്രീകളിലെ ഹൃദയാഘാതം: ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക!
എന്നാൽ, കെവിൻ ഡിബ്രുയിനൊപ്പം ഫിൽ ഫോഡൻ, സ്റ്റെർലിംഗ്, ജാക്ക് ഗ്രീലിഷ്, റിയാദ് മെഹ്‍റസ് തുടങ്ങി ഏത് പ്രതിരോധക്കോട്ടയും തകർക്കാനുള്ള കരുത്തും ആത്മവിശ്വാസവും സിറ്റിക്കുണ്ട്. മറുവശത്ത് അന്‍റേയിൻ ഗ്രീസ്‌മാനും ജാവോ ഫെലിക്‌സിനുമാണ് അത്‍ലറ്റിക്കോയുടെ മുൻ നിരയിൽ ചുക്കാൻ പിടിക്കുക. പരിക്കേറ്റ ഹോസെ ഗിമിനസും ഹെക്ടർ ഹെരേരയും കളിച്ചേക്കില്ല. അതേസമയം, രണ്ടാംപാദത്തിൽ എന്തും സംഭവിക്കാമെന്ന് ഡീഗോ സിമിയോണി വെളിപ്പെടുത്തി.
Post Your Comments