ചെന്നൈ: തമിഴ്നാട്ടില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളികളാണ് മരിച്ചത്. വിരുദുനഗര്‍ ജില്ലയിലെ കറുപ്പുസ്വാമിനഗറിലാണ് അപകടം ഉണ്ടായത്. വീട് പണിക്കിടെയാണ് സംഭവം. ജക്കമ്മാള്‍, കാശി, മുരുകന്‍, കറുപ്പുസ്വാമി എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസമായി വിരുദുനഗറില്‍ കനത്ത വേനല്‍മഴ തുടരുകയാണ്.
അതേസമയം, തെക്കന്‍ തമിഴ്നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിലേയ്ക്ക് പ്രവേശിച്ചു. ഇതിന്റെ സ്വാധീനത്തില്‍, കേരളത്തില്‍ അടുത്ത അഞ്ചുദിവസം തീവ്ര ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ഉണ്ട്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്.
Post Your Comments