ഷാർജ: ഷാർജയിലെ ബീച്ചുകളിൽ തിരക്ക് വർധിക്കുന്നു. ഈ സാഹചര്യത്തിൽ, സുരക്ഷ ഉറപ്പാക്കാൻ വിവിധ മേഖലകളിലായി 7 നിരീക്ഷണ ടവറുകൾ കൂടി അധികൃതർ സ്ഥാപിച്ചു. മംസാർ ബീച്ചിൽ നാല് നിരീക്ഷണ ടവറുകളും അൽ-ഖാൻ ബീച്ചിൽ മൂന്നും ടവറുകളാണ് സ്ഥാപിച്ചത്. ഇതോടെ ടവറുകളുടെ എണ്ണം 21 ആയി ഉയർന്നുവെന്ന് ഷാർജ മുനിസിപ്പാലിറ്റി നഗര നിരീക്ഷണ വിഭാഗം മേധാവി ജമാൽ അബ്ദുല്ല അൽ മസ്മി അറിയിച്ചു.
ഷാർജ പോലീസും സിവിൽ ഡിഫൻസുമായി സഹകരിച്ചാണ് നിരീക്ഷണ ടവറുകൾ പ്രവർത്തനം നടത്തുന്നത്. എല്ലാ ടവറുകളിലും ലൈഫ് ഗാർഡുമാരുണ്ടാകും. ബീച്ചിൽ കൂടുതൽ ഗാർഡുമാരെ നിയമിക്കാനും തീരുമാനമായി. അതത് തീരങ്ങളിലെ അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും.
Read Also: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയ്ക്ക് പീഡനം : പ്രതിക്ക് 19 വര്‍ഷം കഠിനതടവും പിഴയും
Post Your Comments