PalakkadNattuvarthaLatest NewsKeralaNews

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയ്ക്ക് പീഡനം : പ്രതിക്ക് 19 വര്‍ഷം കഠിനതടവും പിഴയും

കപ്പൂര്‍ എറവക്കാട് സ്വദേശി കൃഷ്ണനെ (69) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷിച്ചത്

പാലക്കാട്: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തൊന്‍പത് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കപ്പൂര്‍ എറവക്കാട് സ്വദേശി കൃഷ്ണനെ (69) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷിച്ചത്.

വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ കുടുംബവുമായുണ്ടായിരുന്ന സ്വാതന്ത്ര്യം ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു. സാഹചര്യ തെളിവുകളും ശാസ്ത്രീയ പരിശോധനാഫലവും കുറ്റം തെളിയിക്കുന്നതില്‍ നിര്‍ണായകമായി.

Read Also : ഷെജിന്‍- ജോയ്‌സന വിവാഹ വിവാദം അനാവശ്യം : ഡിവൈഎഫ് സംസ്ഥാന സെക്രട്ടറി വി കെ സനോജ്

എസ്.ഐമാരായ സത്യന്‍, ഷിബു, അനില്‍ മാത്യു എന്നിവരാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button