മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് ലീഗ് വമ്പന്മാരായ റയൽ മാഡ്രിഡും വിയ്യാറയലും സെമിയിൽ. രണ്ടാംപാദ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയോട് രണ്ടിനെതിരെ മൂന്ന് ഗോളിന് തോറ്റെങ്കിലും ആദ്യപാദ ജയത്തിന്‍റെ ആനുകൂല്യത്തിലാണ് റയൽ സെമിയിലേക്ക് മുന്നേറിയത്. രണ്ടാംപാദത്തിൽ ബയേൺ മ്യൂണിക്കിനോട് സമനില നേടിയ വിയ്യാറയൽ സെമിയിൽ കടന്നു.
മാസൻ മൗണ്ട്, അന്‍റോണിയോ റൂഡിഗെർ, ടിമോ വെർണർ എന്നിവരുടെ ഗോളിൽ 80-ാം മിനിറ്റ് വരെ ആധിപത്യം തുടർന്ന ചെൽസിക്ക് അവസാന നിമിഷം പിഴച്ചു. ലൂക്കാ മോഡ്രിച്ചിന്‍റെ പാസിൽ ബ്രസീൽ താരം റോഡ്രിഗോയുടെ ഗോൾ മത്സരം അധിക സമയത്തിലേക്ക് നീട്ടി. 96-ാം മിനിറ്റിൽ ചാമ്പ്യന്മാരുടെ വിധിയെഴുതി കരീം ബെൻസേമ ചെൽസിയുടെ വല ചലിപ്പിക്കുകയായിരുന്നു. ഇതോടെ, ഇരുപാദങ്ങളിലുമായി നാലിനെതിരെ അഞ്ച് ഗോളിന്‍റെ ജയവുമായി റയൽ സെമിയിൽ കടന്നു.
Read Also:- മാര്‍ച്ചിലെ ഐസിസി താരത്തെ പ്രഖ്യാപിച്ചു
ചാമ്പ്യൻസ് ലീഗിലെ രണ്ടാംപാദ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനും അടിതെറ്റി. 52-ാം മിനിറ്റിൽ ലെവെൻഡോവ്സ്‌കിയുടെ ഗോളിൽ ബയേൺ മുന്നിലെത്തിയെങ്കിലും 88-ാം മിനിറ്റിൽ വിയ്യാറയൽ ജർമൻ പ്രതീക്ഷകൾ തകർക്കുകയായിരുന്നു. ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ ജയവുമായി വിയ്യാറയൽ സെമി ബർത്തുറപ്പിച്ചു.
Post Your Comments