ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്‌നവുമായി ഇറങ്ങിയ പിഎസ്ജിയെ മുട്ടുകുത്തിച്ച് ആറാം കിരീടത്തില്‍ ബയേണ്‍ മ്യൂണിക്ക് മുത്തമിട്ടത് ഫ്രഞ്ച് താരമായ കിംഗ്സ്ലി കൊമാന്റെ ഏക ഗോളിലാണ്. 59 ആം മിനുട്ടിലായിരുന്നു പിഎസ്ജിയുടെ കിരീട മോഹങ്ങള്‍ എറിഞ്ഞുടച്ച കൊമാന്റെ ഗോള്‍ പിറന്നത്. പാരീസ് സെന്റ് ജെര്‍മെയ്‌നിനായി (പിഎസ്ജി) 16 ആം വയസില്‍ അരങ്ങേറ്റം കുറിച്ച താരമാണ് കിംഗ്സ്ലി കൊമാന്‍. എന്നാല്‍ ഇന്ന് ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍ ലീഗ് ഫൈനലിലെത്തിയ പിഎസ്ജിയുടെ അന്തകനായതും അതേ കൊമാന്‍ തന്നെ.
പാരീസ് സെന്റ് ജെര്‍മെയ്‌നിനായി 16 വയസുകാരനായി അരങ്ങേറ്റം കുറിച്ച് ഏഴു വര്‍ഷത്തിനുശേഷം, പിഎസ്ജിയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള 2020 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏക ഗോള്‍ നേടി കിംഗ്സ്ലി കോമാന്‍ തന്റെ മുന്‍ ക്ലബിന്റെ കിരീടമോഹങ്ങള്‍ തല്ലി തകര്‍ത്തു. 59 ആം മിനുട്ടില്‍ ജാഷ്വ കിമ്മിച്ച് നല്‍കിയ ക്രോസിലായിരുന്നു 23കാരനായ കിംഗ്സ്ലി കോമാന്റെ മനോഹരമായ ഗോള്‍ പിറന്നത്.
2013-14 സീസണിലായിരുന്നു പിഎസ്ജിക്കായി കൊമാന്‍ അരങ്ങേറിയത്. 2013 ല്‍ നടന്ന മത്സരത്തില്‍ മാര്‍കോ വെറാറ്റിയുടെ പകരക്കാരനായി 87 ആം മിനുട്ടിലായിരുന്നു താരം കളത്തില്‍ ഇറങ്ങിയത്. 16 കളിയില്‍ താരം കളിച്ചെങ്കിലും വിംഗര്‍ക്ക് ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് 2014 മുതല്‍ 17 വരെ യുവന്റസിലായിരുന്നു താരം. ഇതിനിടയില്‍ 2015 ല്‍ കൊമാനെ യുവന്റസ് ബയേണിലേക്ക് ലോണിന് നല്‍കി. 2017 വരെ ബയേണില്‍ കളിച്ച താരം 42 കളികളില്‍ നിന്നും ആറ് ഗോളും നേടി. ഇതോടെ 2017 മുതല്‍ താരത്തെ ബയേണ്‍ സ്വന്തമാക്കി.
Post Your Comments