വലുപ്പത്തില്‍ ചെറുതെങ്കിലും നിസാരനല്ല കടുക്. ഗുണത്തിന്റെ കാര്യത്തില്‍ കേമനാണ്. മിക്ക കറികള്‍ക്കും നമ്മള്‍ കടുക് ഉപയോഗിക്കാറുണ്ട്. എന്നാല്‍, കടുകിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ. സെലേനിയം, മഗ്‌നീഷ്യം എന്നിവ അടങ്ങിയ കടുക്, ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ഇതിലെ മഗ്‌നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളിലെ ഉറക്കപ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്.
ഒരു ടീസ്പൂണ്‍ കടുക് കഴിക്കുന്നത് നാല് കലോറി കുറയ്ക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. കടുകെണ്ണ കഴിക്കുന്നതിലൂടെ ശരീരത്തിലെ 25 ശതമാനത്തോളം കൊഴുപ്പ് കുറയ്ക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നത്. കൂടാതെ, കടുകെണ്ണ ശരീരത്തിലെ മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു.
Read Also : വിദേശ നിക്ഷേപകരെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്ക് സ്വാഗതം ചെയ്ത് ശൈഖ് മുഹമ്മദ്
ശരീരഭാരം കുറയ്ക്കാന്‍ കടുക് കഴിക്കുന്നത് നല്ലതാണെന്നാണ് ഇംഗ്ലണ്ട് ഓക്‌സ്‌ഫോര്‍ഡ് പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കടുക്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും ഏറ്റവും നല്ലതാണ് കടുക്. ഇതിലെ സോലുബിള്‍ ഡയെറ്ററി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്.
Post Your Comments