പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കാതെ തന്നെ ഇനി തടി കുറയ്ക്കാം. അതിന് ജീവിത ശൈലിയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി. ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്ത് തടി കുറയ്ക്കാനാകും. അത് എന്തൊക്കെയാണെന്ന് നോക്കാം.
പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കണം. ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്ന ആള്‍ക്കാര്‍ ദിവസേന 100 യൂണിറ്റോളം കുറവ് കലോറി ഉപയോഗിക്കുന്നു. പ്രഭാത ഭക്ഷണം കഴിക്കാത്തവരേക്കാള്‍ കുറവ് ഭാരം ഉള്ളവരുമായിരിക്കും. ആഹാരം കഴിക്കാന്‍ ചെറിയ പാത്രം എടുക്കുന്നത് മൂലം കുറച്ച് അളവ് ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. ചെറിയ അളവില്‍ ഒന്നില്‍ കൂടുതല്‍ തവണ കഴിക്കുക. ഇത് കഴിക്കുന്ന ഭക്ഷണത്തിന്റെ ആകെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
Read Also : ദീപാവലി സീസൺ വിജയം കണ്ടു; അടുത്തത് ശബരിമല സീസൺ, സ്‌പെഷ്യല്‍ വന്ദേ ഭാരത് ട്രെയിനുകൾ – സ്റ്റോപ്പുകള്‍ അറിയാം
ആഹാര സാധനങ്ങള്‍ സാവധാനം കഴിക്കുന്നത് കലോറിയുടെ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഭക്ഷിക്കുക എന്ന പ്രക്രിയയുടെ ഓരോ നിമിഷവും ആസ്വദിക്കുക. ഒരു ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക. ഇത് ശരീരത്തിന്റെ നിര്‍ജലീകരണം തടയുന്നു. അത് പോലെ തന്നെ, ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറക്കുകയും അങ്ങനെ തടി നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ദിവസവും 7-8 മണിക്കൂറോളം ഉറങ്ങുക. കുറവ് സമയം ഉറങ്ങുന്നവര്‍ക്ക് കൂടുതല്‍ വിശപ്പ് അനുഭവപ്പെടും. ഇത് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇടയാക്കുകയും അങ്ങനെ തടി വര്‍ദ്ധിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.
വ്യായാമം ദിനചര്യയുടെ ഭാഗമാക്കുകയാണെങ്കില്‍ ഭാരം കുറയുകയും, നിങ്ങള്‍ കൂടുതല്‍ ആരോഗ്യവാനാവുകയും ചെയ്യും. അധികം ആയാസകരമല്ലാത്ത വ്യായാമങ്ങളായ നടത്തം, സൈക്കിളോടിക്കല്‍ എന്നിവയ്ക്ക് വേണ്ടി ദിവസത്തില്‍ കുറച്ച് സമയം ചിലവഴിക്കുക.
Post Your Comments