PalakkadKeralaLatest NewsNews

കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ്, അവൾ തനിച്ചല്ല, പ്രതികൾ വേറെയും ഉണ്ടെന്ന് മുത്തച്ഛൻ

പാലക്കാട്‌: കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് പോലീസ് പിടിയിൽ. കുട്ടിയുടെ മുത്തച്ഛന്റെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്‌ ജില്ലയിൽ നടന്ന സംഭവത്തിൽ മരുമകൾ ആസിയ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവർക്കും പങ്കുണ്ടെന്ന് മുത്തച്ഛൻ ഇബ്രാഹിം ചൂണ്ടിക്കാട്ടിയിരുന്നു.

Also Read:ശിവന്‍കുട്ടിക്കൊപ്പം വത്സന്‍ തില്ലങ്കേരി: ഫോട്ടോ വൈറലായതോടെ മന്ത്രി അറിയാതെ തില്ലങ്കേരി ഫോട്ടോ എടുപ്പിച്ചുവെന്ന് സിപിഎം

കുട്ടി ഉണ്ടെന്ന് കാമുകന്‍ അറിയാതിരിക്കാനായിരുന്നു, ആസിയ മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ആസിയയും കാമുകനും തമ്മിലുള്ള ബന്ധത്തിനിടയ്ക്ക് കുട്ടിയെക്കുറിച്ചുള്ള യാതൊരു സൂചനകളും ഉണ്ടായിരുന്നില്ല. എന്നാൽ, എപ്പോഴെങ്കിലും യുവാവ് സത്യം തിരിച്ചറിഞ്ഞാൽ ഈ പ്രണയബന്ധം തകർന്നേക്കുമോ എന്ന് ഭയന്നാണ് ആസിയ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, കുട്ടിയുടെ ഉമ്മ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്ന ഉറച്ച നിലപാടിലാണ് ഇപ്പോൾ മുത്തച്ഛന്‍ ഇബ്രാഹിം. കുട്ടിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് ഇദ്ദേഹം ആരോപിക്കുന്നു. കുട്ടിയുടെ ഉമ്മ ആസിയയുടെ സഹോദരിക്കും അവരുടെ ഭര്‍ത്താവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഇതേക്കുറിച്ച്‌ സമഗ്രാന്വേഷണം വേണമെന്നും മുത്തച്ഛന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button