KeralaNattuvarthaLatest NewsNews

‘അതൊരു ചെറിയ അപകടം’, കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് അപകടം മാധ്യമങ്ങള്‍ പെരുപ്പിച്ചതാണ് : ആന്റണി രാജു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് അപകടം മാധ്യമങ്ങള്‍ പെരുപ്പിച്ചതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അതൊരു ചെറിയ അപകടമായിരുന്നെന്നും, എന്ത് തന്നെയായാലും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read:സ്ത്രീകളിലെ ഹൃദയാഘാതം: ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക!

സംസ്ഥാനത്ത് പുതുക്കിയ ബസ്,ഓട്ടോ,ടാക്‌സി നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധനയില്‍ നിലവില്‍ സമിതിയെ നിയോഗിച്ചിട്ടില്ലെന്നും പിന്നീട് നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

‘ധനകാര്യ വകുപ്പില്‍ നിന്ന് ക്ലിയറന്‍സ് കിട്ടിയാല്‍ കെഎസ്ആര്‍ടിസിയില്‍ ഉടന്‍ ശമ്പളം നല്‍കും. ധനകാര്യ വകുപ്പിനെ ഗതാഗത വകുപ്പ് സമീപിച്ചിട്ടുണ്ട്. നിലവില്‍ ശമ്പള പ്രതിസന്ധിയുണ്ട്. ഒരു മാസം അധികമായി 40 കോടി രൂപ കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇന്ധവിലവര്‍ധനവും പണിമുടക്കും നഷ്ടം വരുത്തി. സംഘടനകളുടെ സമ്മേളനവും ട്രിപ്പ് മുടക്കാൻ കാരണമായി’, മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button