കുവൈത്ത് സിറ്റി: ഡ്രോൺ പെർമിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്. ഇതിന്റെ ഭാഗമായി സ്വകാര്യ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള പെർമിറ്റുകൾ നൽകുന്ന നടപടികൾ നിർത്തിവെച്ചു. ഇത്തരം പെർമിറ്റുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർക്കാർ ഏജൻസികൾക്ക് മാത്രം അനുവദിക്കാൻ നിർദ്ദേശിച്ച് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Also: സാധാരണക്കാരനെ സർക്കാർ നിർത്തി അപമാനിക്കുന്നു, ബെവ്‌കോ ഔട്‌ലെറ്റുകളില്‍ വിലകുറഞ്ഞ ബ്രാൻഡുകൾ ഇല്ല
രാജ്യത്തെ വ്യോമയാന സർവീസുകൾക്ക് ഡ്രോണുകൾ മൂലം ഉണ്ടാകാനിടയുള്ള അപകടം കണക്കിലെടുത്താണ് അധികൃതർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്.
Post Your Comments