
കൊല്‍ക്കത്ത: 40 വയസ്സുള്ള വീട്ടമ്മയെ അഞ്ചംഗ സംഘം അതിക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. വെസ്റ്റ് ബംഗാളിലെ നംഖാന ജില്ലയിലാണ് സംഭവം നടന്നത്.
ശുചിമുറിയില്‍ പോകാനായി, വെളുപ്പിന് വീടിനു പുറത്ത് ഇറങ്ങിയപ്പോഴാണ് 5 പേര്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ട് പോയതെന്ന് പറയുന്നു. തുടര്‍ന്ന്, ഇതേ കെട്ടിടത്തിന്റെ രണ്ടാം നിലയിലെത്തിച്ച് ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട്, സ്വകാര്യ ഭാഗങ്ങളില്‍ മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിക്കാനും ശ്രമിച്ചു.
Read Also : ലൗ ജിഹാദ് പരാമര്‍ശം അപകീർത്തികരം: മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി
സ്ത്രീയുടെ കരച്ചില്‍ കേട്ട് അയല്‍വാസി ഉണരുകയും, വീടിനു പുറത്ത് ഇറങ്ങുകയുമായിരുന്നു. ഇതു കണ്ട് പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന്, പീഡനത്തിന് ഇരയായ സ്ത്രീ തന്നെ പൊലീസില്‍ പരാതി നല്‍കി. അവരുടെ ആരോഗ്യ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ട് വരികയാണ്. നിലവില്‍, ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments