മംഗലപുരം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ. പള്ളിപ്പുറം സി.ആര്.പി.എഫ് ക്യാമ്പിനു സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ ഷെമിനാ മന്‍സില്‍ ഷാനു എന്ന ഷാനവാസിനെയാണ് (36) മംഗലപുരം പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്.
കൊലപാതകം, വധശ്രമം, കൂലിത്തല്ല്, പിടിച്ചുപറി ഉള്‍പ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. മംഗലപുരത്തെ പ്രസാദ് കൊലപാതകക്കേസില്‍ മംഗലപുരം, കഴക്കൂട്ടം സ്റ്റേഷനുകളില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യാ വി. ഗോപിനാഥിന്റെ ശിപാര്‍ശ പ്രകാരം തിരുവനന്തപുരം ജില്ല കലക്ടറാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also : ലവ് ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗം: ലവ് ജിഹാദ് പ്രചരണത്തെ അംഗീകരിക്കില്ലെന്ന് യെച്ചൂരി
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ് ബാബു, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തില്‍ മംഗലപുരം പൊലീസ് ഇന്‍സ്പെക്ടര്‍ എച്ച്.എല്‍. സജീഷ്, എ.എസ്.ഐ ഫ്രാങ്ക്ളിന്, തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് എസ്.ഐ ഫിറോസ്ഖാന്, എ.എസ്.ഐ ബി. ദിലീപ് എന്നിവരടങ്ങിയ സംഘമാണ് ഷാനുവിനെ അറസ്റ്റ് ചെയ്തത്.
Post Your Comments