തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഔട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യ ഇനങ്ങൾ കിട്ടാനില്ലെന്ന് പരാതി. 500 രൂപയുടെ ഉള്ളിൽ വരുന്ന മദ്യ ഇനങ്ങളാണ് പൊടിപോലും ഇല്ലാത്തവിധം അപ്രത്യക്ഷമായിരിക്കുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. ജവാൻ ഉൾപ്പെടെയുള്ള വില കുറഞ്ഞ റമ്മുകളും, ബ്രാണ്ടികളുമാണ് ലഭ്യമാകാത്തത്.
Also Read:വിദേശ നിക്ഷേപകരെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്ക് സ്വാഗതം ചെയ്ത് ശൈഖ് മുഹമ്മദ്
ഏറ്റവുമധികം വിറ്റു വരവുള്ളതും നികുതി കൂടിയതുമായ മദ്യങ്ങൾക്കാണ് ക്ഷാമം സംഭവിച്ചിരിക്കുന്നത്. ഇതോടെ 1200 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം മദ്യമാണ് ഇപ്പോള്‍ ഔട്ട്‌ലെറ്റുകളില്‍ കൂടുതലായി വില്‍ക്കുന്നത്. ഇത് സാധാരണക്കാരന്റെ പോക്കറ്റ് കൂടുതൽ ശൂന്യമാക്കുന്നു. ഇതോടെ മദ്യം വാങ്ങാൻ ആളുകൾ എത്തുന്നത് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഏറ്റവുമധികം ലാഭമുള്ള മേഖല പോലും സംരക്ഷിക്കാനോ നിലനിർത്താനോ സർക്കാർ ശ്രമിക്കുന്നില്ലെന്നാണ് സംഭവത്തിൽ വിമർശനം ശക്തമാകുന്നത്.
അതേസമയം, മദ്യക്കമ്പനികള്‍ മുന്‍കൂര്‍ നികുതി അടയ്ക്കണമെന്ന നിര്‍ദ്ദേശമാണ് നിലവിലെ പ്രതിസന്ധിയുടെ മുഖ്യകാരണം. ഇത് പരിഹരിക്കാന്‍ മെയ് 31 വരെ ഇളവ് നല്‍കിയിട്ടുണ്ടെന്നാണ് ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കുന്നത്. മദ്യകമ്പനികള്‍ പ്രതീക്ഷിച്ച നികുതിയിളവ് ലഭിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് വില കുറഞ്ഞ ബ്രാന്റുകളുടെ വിതരണം കുറച്ചത്. ഇത് ബെവ്കോയുടെ ആകെ വരുമാനത്തെ തന്നെയാണ് ബാധിച്ചിരിക്കുന്നത്.
Post Your Comments