Latest NewsCricketNewsSports

‘അവൻ അസാധാരണ മികവുള്ള കളിക്കാരനാണ്, നിര്‍ഭാഗ്യവശാല്‍ അയാള്‍ക്ക് ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനായില്ല’

കറാച്ചി: ഇന്ത്യന്‍ ജേഴ്സിയിൽ സഞ്ജു സാംസൺ കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നുവെന്ന് മുന്‍ പാക് പേസർ ഷോയിബ് അക്തർ. സഞ്ജു അസാധാരണ മികവുള്ള കളിക്കാരനാണെന്നും നിര്‍ഭാഗ്യവശാല്‍ അയാള്‍ക്ക് ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനായില്ലെന്നും അക്തര്‍ പറ‍ഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യക്കായി സഞ്ജു അവസാനം കളിച്ചത്. രണ്ട് മത്സരങ്ങളില്‍ ബാറ്റ് ചെയ്ത സഞ്ജു 39, 18 എന്നിങ്ങനെയായിരുന്നു സ്കോര്‍ ചെയ്തത്. സ്ഥിരതയില്ലായ്‌മയാണ് ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാത്തതിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Read Also:- ദഹന സംബന്ധമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം!

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഇന്ത്യക്കായി ആ ഫോം തുടരാന്‍ സഞ്ജുവിനായിട്ടില്ല. ഇന്ത്യന്‍ കുപ്പായത്തില്‍ ഇതുവരെ ഒരു അര്‍ധ സെഞ്ച്വറി പോലും സഞ്ജു നേടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഏകദിന ടീമില്‍ അരങ്ങേറിയ സ‍ഞ്ജു 46 റണ്‍സെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button