ജിദ്ദ: സൗദി അറേബ്യയിൽ ശനിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർത്ഥിച്ചു. റിയാദ്, മക്ക, മദീന, അൽ ബഹ, അസീർ, ജിസാൻ, നജ്റാൻ, ഖസിം, ഹായിൽ, ഷർഖിയ എന്നീ പ്രവിശ്യകളിൽ മിതമായ മഴ പെയ്യുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
Read Also: 4900 രൂപയുടെ പുതിയ ഫോൺ കേടായി: 6000 നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി
മഴയുള്ള സമയത്ത് ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാനും വെള്ളക്കെട്ടുകൾ കൂടുന്ന സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കാനും സിവിൽ ഡിഫൻസിന്റെ നിർദേശങ്ങൾ പാലിക്കാനും അധികൃതർ അറിയിച്ചു.
Post Your Comments