‘ഒരു പത്തീസം സമയം തരും, ഇഞ്ചിത്തോട്ടം തിരിച്ച് കൊടുത്തില്ലെങ്കില്‍ ഇ.ഡി ഓഫീസ് ഞങ്ങള്‍ വളയും’: പരിഹാസവുമായി പി വി അൻവർ

മഹാത്മാ ഗാന്ധിയുടെ ചെറുമകന്റെ കൂട്ടുകാരനും അണികളും അങ്ങോട്ട് തിരിച്ചിട്ടുണ്ട്

തിരുവനന്തപുരം: മുന്‍ എംഎല്‍എ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയ സംഭവത്തില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ പരിഹാസം. ‘ഒരു പത്തീസം സമയം തരും. ഇഞ്ചിത്തോട്ടം തിരിച്ച് കൊടുത്തില്ലെങ്കില്‍ ഇ.ഡി ഓഫീസ് ഞങ്ങള്‍ വളയും. മഹാത്മാ ഗാന്ധിയുടെ ചെറുമകന്റെ കൂട്ടുകാരനും അണികളും അങ്ങോട്ട് തിരിച്ചിട്ടുണ്ട്.’- എന്നാണ് സമൂഹമാധ്യമത്തിൽ അന്‍വര്‍ കുറിച്ചത്.

read also: പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ പിടിച്ച്‌ ഞെരിച്ച്, കട്ടിലിലേക്ക് വലിച്ചെറിഞ്ഞു: അമ്മ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മുൻ മന്ത്രി ജലീലും ഷാജിയ്ക്കെതിരെ രംഗത്തെത്തി. സ്വര്‍ണക്കടത്ത് വിവാദമുയർന്ന സമയത്ത് ഷാജി ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ മറുപടി. സ്വര്‍ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് ഇഡി, കസ്റ്റംസ്, എന്‍ഐഎ എന്നീ അന്വേഷണ ഏജന്‍സികളാണ് തനിക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തതിരുന്നെന്നും അതില്‍ ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നില്‍ നിന്ന് കണ്ടുകെട്ടാനോ അവര്‍ക്ക് സാധിച്ചില്ലെന്ന് ജലീല്‍ പറഞ്ഞു.

Share
Leave a Comment