
പാലക്കാട്: എലപ്പുള്ളി ചുട്ടിപ്പാറയില്‍ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയെയും ജ്യേഷ്ഠ സഹോദരിയെയും ചോദ്യം ചെയ്ത് വരികയാണെന്ന്
കസബ പൊലീസ് അറിയിച്ചു.
ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച പകല്‍ ഒമ്പതരയോടെയാണ് കുട്ടിയെ വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. കസബ പൊലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്.
കുട്ടിയുടെ അമ്മ ആസിയയും ഷമീറും ഒരു വര്‍ഷമായി അകന്നാണ് കഴിയുന്നത്. കസ്റ്റഡിയിലെടുത്ത അമ്മയെ ചോദ്യം ചെയ്ത് വരികയാണെന്നും, കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം അറസ്റ്റുണ്ടാകുമെന്നും കസബ ഇന്‍സ്‌പെക്ടര്‍ എന്‍എസ് രാജീവ് പറഞ്ഞു.
Post Your Comments