KasargodNattuvarthaLatest NewsKeralaNews

ക്രിമിനല്‍ സംഘത്തിന്‍റെ ആക്രമണത്തില്‍ അമ്മക്കും മകനും പരിക്ക് : അഞ്ചുപ്രതികൾ പിടിയിൽ

മായിപ്പാടി സ്വദേശികളായ രാഘവേന്ദ്ര പ്രസാദ്, പുരന്തരഷെട്ടി, ബാലചന്ദ്ര, കര്‍ണാടക പുത്തൂറിലെ അക്ഷയ്, ബണ്ട്വാള്‍ സ്വദേശി ഗുരുപ്രസന്ന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ബദിയടുക്ക: ജീപ്പിലെത്തിയ ക്രിമിനല്‍ സംഘത്തിന്‍റെ ആക്രമണത്തില്‍ അമ്മയ്ക്കും മകനും പരിക്ക്. സംഭവത്തിലെ അഞ്ചുപ്രതികളും പൊലീസ് പിടിയിലായി. മായിപ്പാടി സ്വദേശികളായ രാഘവേന്ദ്ര പ്രസാദ്, പുരന്തരഷെട്ടി, ബാലചന്ദ്ര, കര്‍ണാടക പുത്തൂറിലെ അക്ഷയ്, ബണ്ട്വാള്‍ സ്വദേശി ഗുരുപ്രസന്ന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബദിയടുക്ക അപ്പര്‍ ബസാറിലാണ് സംഭവം. അപ്പര്‍ ബസാറില്‍ താല്‍ക്കാലിക ഷെഡ് നിര്‍മിച്ച്‌ മത്സ്യക്കച്ചവടം നടത്തുന്ന അനില്‍കുമാറിനെ (36) ജീപ്പിലെത്തിയ സംഘം മര്‍ദിക്കുകയും വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. മകനെ ആക്രമിക്കുന്നത് തടയാന്‍, കൂടെയുണ്ടായിരുന്ന അമ്മ ചെന്നതോടെ ഇവര്‍ക്കും മര്‍ദനമേൽക്കുകയായിരുന്നു.

Read Also : ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിക്കും: അറിയിപ്പുമായി എയർ അറേബ്യ അബുദാബി

വിവരമറിഞ്ഞെത്തിയ ബദിയടുക്ക പൊലീസാണ് സംഘത്തെ ഉടന്‍ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്നു വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് കേസെടുത്ത പൊലീസ്, പ്രതികളെ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button