ചങ്ങനാശ്ശേരി: താന്‍ ഇത്രയും നാള്‍ ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് ഡ്രൈവര്‍ നല്‍കിയ വികാര നിർഭരമായ യാത്രയപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കെ സ്വിഫ്റ്റ് കമ്പനി റൂട്ട് ഏറ്റെടുത്തതോടെ റദ്ദാക്കേണ്ടി വന്ന കെഎസ്ആര്‍ടിസി ബസിനെ ചാരി തേങ്ങിയായിരുന്നു ഡ്രൈവർ യാത്രയപ്പ് നൽകിയത്.
ചങ്ങനാശ്ശേരിയില്‍ നിന്നും പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന കെഎസ്ആര്‍ടിസി ഇന്‍റര്‍സ്റ്റേറ്റ് ബസിന്‍റെ ഡ്രൈവറാണ് പൊന്നുംകുട്ടന്‍. കെഎസ്ആര്‍ടിസിയുടെ പുതിയ സംവിധാനമായ കെ സ്വിഫ്റ്റിന്, ഈ റൂട്ടിലെ ബസ് വഴി മാറികൊടുക്കുകയായിരുന്നു. ഈ അവസരത്തിലാണ് പൊന്നുംകുട്ടൻ ബസിന് യാത്രയയപ്പ് നൽകിയത്.
പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്
അതേസമയം, പൊന്നുംകുട്ടന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധിപ്പേരാണ് പൊന്നുംകുട്ടനെ അഭിനന്ദിച്ച് രംഗത്ത് വന്നത്. കെഎസ്ആര്‍ടിസിയില്‍ ഇങ്ങനെയും ചിലര്‍ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ചിത്രമെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ സർക്കാർ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് കെഎസ്ആർടിസി സ്വിഫ്റ്റ്. ലാഭകരമായ നിരവധി ദീർഘദൂര സർവീസുകൾ കെ സ്വിഫ്റ്റ് ഏറ്റെടുത്തു. ഇതിന്റ ഭാഗമായാണ് വേളാങ്കണ്ണി ട്രിപ്പും സ്വിഫ്റ്റ് ഏറ്റെടുത്തത്.
Leave a Comment