മുംബൈ: ഐപിഎൽ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 സിക്സറുകൾ തികയ്ക്കുന്ന ഇന്ത്യൻ താരമായി ഹാർദ്ദിക് പാണ്ഡ്യ. വെസ്റ്റ് ഇൻഡീസ് താരങ്ങളായ ആന്ദ്രെ റസ്സലും ക്രിസ് ഗെയ്‌ലുമാണ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. റസ്സലും ഗെയ്‌ലും യഥാക്രമം 657, 943 പന്തുകളിൽ സിക്സറുകൾ നേടിയപ്പോൾ, പാണ്ഡ്യ 1046 പന്തിൽ നിന്നാണ് 100 സിക്സറുകൾ നേടിയത്.
ഗുജറാത്ത് ഇന്നിംഗ്‌സിന്റെ എട്ടാം ഓവറിൽ എയ്ഡൻ മാർക്രമിനെതിരെ സിക്സ് അടിച്ചാണ് പാണ്ഡ്യ ഈ നേട്ടം കൈവരിച്ചത്. സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ഹാർദ്ദിക്കിനെ കഴിഞ്ഞ മത്സരത്തിൽ കാണാൻ സാധിച്ചു. ടീം തകർച്ച നേരിടുമ്പോൾ ക്രീസിലുറച്ച് കളിക്കുന്ന താരം മോശം ഫോമിന്റെ കാലത്ത് നിന്നും കരകയറുന്നതിന്റെ സൂചന കാണിച്ച് തുടങ്ങി.
Read Also:- ഇമ്രാനൊപ്പം റമീസ് രാജയും പുറത്തേയ്ക്ക്: രാജി ഉടൻ
അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19.1ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെയും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും നിക്കോളാസ് പുരാന്‍റെയും ബാറ്റിംഗ് മികവിലാണ് ഹൈദരാബാദ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്.
Post Your Comments