വാഷിംഗ്ടണ്‍ : അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. എണ്ണവില 100 ഡോളറിന് താഴെയെത്തി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ബാരലിന് 98.48 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ബ്രെന്റ് ക്രൂഡോയിലിന്റെ വിലയില്‍ 4.30 ഡോളറിന്റെ കുറവാണുണ്ടായത്.
വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞു. 93.91 ഡോളറിലാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 4.35 ഡോളറിന്റെ കുറവാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയില്‍ ഉണ്ടായത്.
റഷ്യ-യുക്രെയ്ന് യുദ്ധത്തെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നത്. 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായത്.
Post Your Comments