Latest NewsNewsIndia

കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കവേ ഒരു സ്ത്രീ കൂടി വീണ് മരിച്ചു

ദേവ്‌ഖർ: റോപ്‌വേയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. രക്ഷാപ്രവർത്തനത്തിനിടെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിച്ച ഒരു സ്ത്രീ താഴെ വീണു മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ രക്ഷാപ്രവർത്തനത്തിനിടയിലും സമാനമായ രീതിയിൽ ഒരാൾ മരിച്ചിരുന്നു.

ജാർഖണ്ഡിലെ ത്രികുട പർവ്വതത്തിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടന്നിരുന്ന 15 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ചൊവ്വാഴ്ച നടന്നത്. സ്ഥലത്തെ രക്ഷാപ്രവർത്തനം അവസാനിച്ചതായും 46 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

റഷ്യയില്‍ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെ വിമർശിച്ച് യുഎസ്: ചുട്ട മറുപടി നൽകി വിദേശകാര്യ മന്ത്രി

ഞായറാഴ്ച വൈകിട്ട് ഉണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സഞ്ചാരികൾ കേബിൾ കാറുകളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടകാരണം സാങ്കേതികത്തകരാറാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തെ തുടർന്ന്, റോപ്‍വേയുടെ നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയുടെ മാനേജരും ജീവനക്കാരും ഒളിവിൽ പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button