ErnakulamLatest NewsKeralaNattuvarthaNews

കുട്ടികൾ ഉണർന്നപ്പോൾ കൺമുന്നിൽ കണ്ടത് തൂങ്ങി നിൽക്കുന്ന അച്ഛനെ: വെണ്ണലയെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ

വെണ്ണല: കൊച്ചിയിലെ വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബത്തിലെ അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ് ആത്മഹത്യ ചെയ്തത്. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവർ ആണ് മരിച്ചത്. രജിതയുടെ കുട്ടികളാണ് മൂവരും ആത്മഹത്യ ചെയ്ത വിവരം കുടുംബക്കാരെയും നാട്ടുകാരെയും അറിയിച്ചത്. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്.

Also Read:ബിജെപിയെ തുടച്ചുനീക്കാൻ ഇടത് ബദൽ തന്നെ വരും, ഹിന്ദി മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തും: സീതാറാം യെച്ചൂരി

രജിത – പ്രശാന്ത് ദമ്പതികളുടെ 12, 8 വയസുള്ള കുട്ടികൾ ആണ് അച്ഛനും അമ്മയും അമ്മൂമ്മയും ആത്മഹത്യ ചെയ്തത് ആദ്യം കണ്ടത്. ഇവർ വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. രണ്ടുപേര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മുകള്‍നിലയിലെ മുറിയിലാണ് കിടന്നിരുന്നത്. വീട്ടിലെ മുറികളെല്ലാം തുറന്നിട്ട നിലയിലായിരുന്നു. വീട് വെച്ചതുമായി ബന്ധപ്പെട്ടും ഫ്‌ളോല്‍ മില്‍ ബിസിനസുമായി ബന്ധപ്പെട്ടും ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.

രാവിലെ ഞെട്ടിയുണർന്ന പന്ത്രണ്ടുകാരി കണ്ടത് കൺമുന്നിൽ തൂങ്ങി നിൽക്കുന്ന അച്ഛനെയായിരുന്നു. നടുങ്ങി പുറത്തേക്ക് ഇറങ്ങിയോടാണ് തുടങ്ങുമ്പോൾ അമ്മയും തൂങ്ങി നിൽക്കുന്നത് കണ്ടു. അച്ഛന്റെയും അമ്മയുടെയും അമ്മൂമ്മയുടെയും വേർപാട് മനസിലാക്കാൻ പോലും കഴിയാത്ത രണ്ട് ചെറിയ മക്കളുടെ അവസ്ഥയോർത്ത് കുടുംബവും നാട്ടുകാരും ആകെ വിഷമത്തിലാണ്. കൂട്ട ആത്മഹത്യയുടെ ഞെട്ടലിലാണ് വെണ്ണലയിലെ നാട്ടുകാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button