ThrissurLatest NewsKeralaNattuvarthaNews

ശക്തമായ കാറ്റില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു : ആളപായമില്ല

മണ്ണാം‍ഞ്ചേരി കൊച്ചു കദീജയുടെ വീട്ടില്‍ കഴിഞ്ഞ രാത്രിയായിരുന്നു അപകടം

കൊടുങ്ങല്ലൂര്‍ : കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു. അഴീക്കോട് ഇടിയന്‍ചാല്‍കരയില്‍ മണ്ണാം‍ഞ്ചേരി കൊച്ചു കദീജയുടെ വീട്ടില്‍ കഴിഞ്ഞ രാത്രിയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

കാറ്റ് ശക്തമായപ്പോള്‍ വീട്ടുകാര്‍ പുറത്തേക്കിറങ്ങി നിന്നിരുന്നു. ഈ സമയത്താണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നത്. അതിനാൽ, വലിയ ദുരന്തം ഒഴിവായി. ഇവരുടെ വീടിന്റെ ശുചിമുറിയുടെ മേല്‍ക്കൂരയും തകര്‍ന്നു.

Read Also : ‘കണിക്കൊന്നയെ അപമാനിച്ചു’: ഗൗരി സിജി മാത്യൂസിന്റെ വിഷു ഫോട്ടോകള്‍ വിവാദത്തില്‍

എറിയാട് പടിയത്ത് പള്ളി, അലങ്കാര്‍ റോഡ്, മീനാക്ഷി പാലം എന്നിവിടങ്ങളില്‍ മരങ്ങള്‍ വീണു വൈദ്യുതി ലൈനുകള്‍ പൊട്ടി. നടുമുറി ഇബ്രാഹിം കുട്ടിയുടെ വീട്ടിലും നാശമുണ്ടായി. ഇടിയന്‍ചാല്‍ ബദറുല്‍ ജുമാ അത്ത് പള്ളിയുടെ മുന്‍ഭാഗത്തെ ഷീറ്റ് പറന്നു പോയി. തണ്ടാശേരി ലോഹിതാക്ഷന്റെ ചായക്കടയിലും കാറ്റ് നാശം വിതച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button