ThiruvananthapuramKeralaNattuvarthaLatest NewsNews

മകൻ അമ്മയെ തല്ലിചതച്ച സംഭവം : പരാതിയില്ലെന്ന് അമ്മ

കൊല്ലം: ക്രൂരമായി മർദ്ദിച്ച മകന് എതിരെ പരാതിയില്ലെന്ന് അമ്മ. മകന് ആരോ മദ്യം നല്‍കിയതാണ് പ്രശ്‌നമായതെന്ന് അമ്മ ഓമന പറഞ്ഞു. ‘തള്ളി താഴെയിട്ട് മുതുകത്ത് ചവിട്ടിയെന്നല്ലാതെ ഒന്നും ചെയ്തില്ല’ എന്നും അമ്മ പറഞ്ഞു. കൊല്ലം ചവറ സ്വദേശി ഓമനയ്ക്കാണ് മകന്റെ ക്രൂര മർദ്ദനമേറ്റത്. 84കാരിയായ ഓമനയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

Also Read : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് പിടിയിൽ

സംഭവത്തില്‍, ഓമനയുടെ മകന്‍ ഓമനക്കുട്ടന് എതിരെ വധശ്രമത്തിന് പൊലീസ് കേസെടുക്കും. ഓമനയുടെ മൊഴിയുടെയും പുറത്തുവന്ന വീഡിയോയുടെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. ഓമനക്കുട്ടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

ഇന്നലെ ഉച്ചയോടെയാണ് ക്രൂര മർദ്ദനം നടന്നത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിയാണ് വൃദ്ധയെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമ്മയുടെ കൈയ്യില്‍ പണം കൊടുത്തിട്ടുണ്ടെന്നും അത് തിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button