KannurKeralaNattuvarthaLatest NewsNews

ബിജെപി – ആർഎസ്എസ് സംവിധാനം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കാനാണ് ശ്രമിക്കുന്നത്: യെച്ചൂരി

കണ്ണൂർ: രാജ്യത്ത് ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനം സംസ്ഥാനങ്ങളുടെ ഭാഷാപരമായ അവകാശങ്ങളെ പൂർണ്ണമായും കവർന്നെടുക്കുന്നതും ഫെഡറൽ ഘടനയെ തകർക്കുന്നതുമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി – ആർഎസ്എസ് സംവിധാനം രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ഹിന്ദുത്വ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നുണ്ടെന്ന് യെച്ചൂരി പറഞ്ഞു. ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കും ബിജെപിക്കുമറിയാമെന്നും ഈ ശക്തിയെയാണ് അവർ ഭയക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഈ ചരിത്രം അവർ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 23-ാമത് സിപിഎം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button