തിരുവനന്തപുരം: മൂന്നാമതും സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെ കുറിച്ചുള്ള കൈരളിയുടെ വാർത്ത പച്ചക്കള്ളമെന്ന് പ്രസ്താവിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. തലശ്ശേരിയിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറത്ത് കള്ളു ഷാപ്പിൽ കള്ളു കുടിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ അടി കൊണ്ട് മരിച്ച കുഞ്ഞിരാമനെ പള്ളി സംരക്ഷിക്കാൻ പോയപ്പോൾ ആർ എസ് എസുകാർ കൊന്ന രക്ത സാക്ഷിയാക്കി മാറ്റാൻ ഒരു നാണവുമില്ലാത്ത സിപിഎമ്മിന് ഇതൊന്നും പുത്തരിയല്ലെന്ന് അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
യാതൊരു ലജ്ജയുമില്ലാതെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയെ വ്യാജ വാർത്ത ചമച്ച് എയറിൽ ഉയർത്തി വിടുകയാണ് കൈരളി ടിവി .
പച്ചക്കള്ളമാണ് ഈ വാർത്ത . ഇതിൽ കാണുന്ന ചിത്രം 1977ൽ അടിയന്തരാവസ്ഥക്ക് ശേഷമുള്ളതാണ് . അടിയന്തരാവസ്ഥക്ക് ശേഷം 1977 ലാണ് യെച്ചൂരി ജെ.എൻ.യു പ്രസിഡന്റ് ആവുന്നത് .
വൈസ് ചാൻസലർ സ്ഥാനത്ത് നിന്നും ഇന്ദിര രാജി വെക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.
മാത്രമല്ല അക്കാലത്തു റായ്ബറേലിയിലടക്കം തോറ്റ് അധികാര ഭ്രഷ്ടയായിരുന്ന ഇന്ദിര വൈസ് ചാൻസിലർ സ്ഥാനത്ത് തുടരരുത് എന്നതായിരുന്നു വിദ്യാർഥികൾ പാസാക്കിയ പ്രമേയം . മാത്രമല്ല ഈ ഫോട്ടോ എടുത്തത് ഇന്ദിരയുടെ വീടിനു മുന്നിലാണ് , ജെ എൻ യുവിൽ അല്ല . സഖാക്കൾ പിന്നീട് തള്ളിമറിക്കാൻ ഉണ്ടാക്കിയ കള്ളക്കഥയാണ് കൈരളി വാർത്തയിൽ പറയുന്നത് .
തലശ്ശേരിയിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറത്ത് കള്ളു ഷാപ്പിൽ കള്ളു കുടിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ അടി കൊണ്ട് മരിച്ച കുഞ്ഞിരാമനെ പള്ളി സംരക്ഷിക്കാൻ പോയപ്പോൾ ആർ എസ് എസുകാർ കൊന്ന രക്ത സാക്ഷിയാക്കി മാറ്റാൻ ഒരു നാണവുമില്ലാത്ത സിപിഎമ്മിന് ഇതൊന്നും പുത്തരിയല്ലെന്ന് അറിയാം .
Post Your Comments