CinemaMollywoodLatest NewsNewsIndiaEntertainmentKollywoodMovie Gossips

‘അല്‍ഫോണ്‍സ് പുത്രന്‍ ഒരിക്കൽ എന്നെ കാണാന്‍ വന്നു, ആ കഥ എനിക്കിഷ്ടപ്പെട്ടു, പക്ഷെ ഞാനായിരുന്നില്ല നായകൻ’: വിജയ്

ചെന്നൈ: സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തി നടന്‍ വിജയ്. ആ കഥ തനിക്കിഷ്ടപ്പെട്ടിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ, നായകൻ താനല്ലായിരുന്നുവെന്നും മകൻ സഞ്ജയ്‌യോട് കഥ പറയാനാണ് അല്‍ഫോണ്‍സ് വന്നതെന്നും വിജയ് വ്യക്തമാക്കി. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംവിധായകന്‍ നെല്‍സണുമായി നടത്തിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. സഞ്ജയ്ക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന നെല്‍സന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

മകന്റെ മനസ്സിൽ എന്താണെന്ന് തനിക്ക് അറിയില്ലെന്നും മകൻ അഭിനയിക്കണമെന്ന് താന്‍ നിര്‍ബന്ധം പിടിക്കാറില്ലെന്നും വിജയ് പറയുന്നു. മകന്റെ എന്തെങ്കിലും ആഗ്രഹത്തിന് തന്റെ പിന്തുണ വേണമെന്ന് തോന്നിയാല്‍ ഉറപ്പായും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം

ചിലര്‍ അവനെ അഭിനയിപ്പിക്കാനായി ചോദിച്ചിരുന്നു. അതെല്ലാം ഞാന്‍ അവനോട് പറയാറുണ്ട്. ഇങ്ങനെ ചിലര്‍ ചോദിച്ചിട്ടുണ്ട്, തീരുമാനമെടുക്കേണ്ടത് നീയാണെന്നും പറഞ്ഞു. എന്നാല്‍, രണ്ട് വര്‍ഷത്തേക്ക് ഒന്നും വേണ്ട എന്നാണ് അവന്‍ പറയാറുള്ളത്. അതില്‍ ഏറ്റവും രസമായിട്ട് തോന്നിയ സംഭവമുണ്ടായിരുന്നു. പ്രേമത്തിന്റെ ഡയറക്ടര്‍ അല്‍ഫോണ്‍സ് പുത്രന്‍ എന്നെ ഒരിക്കല്‍ കാണാന്‍ വന്നിരുന്നു. എന്നോട് കഥ പറയാന്‍ വരുകയാണെന്നാണ് വിചാരിച്ചത്. എന്നാല്‍, മകനോട് കഥ പറയാന്‍ വന്നതാണെന്നാണ് അല്‍ഫോണ്‍സ് പറഞ്ഞത്. സഞ്ജയ് ആ സിനിമ ചെയ്യണമെന്ന് എനിക്ക് ഉള്ളില്‍ ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷേ, ഇപ്പോള്‍ വേണ്ട രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് മതിയെന്നാണ് അവന്‍ പറഞ്ഞത്,’ വിജയ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button