Latest NewsNewsFootballSports

പ്രീമിയര്‍ ലീഗിൽ ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റി പോരാട്ടം സമനിലയിൽ

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി പോരാട്ടം സമനിലയിൽ(2-2). സ്വന്തം കാണികള്‍ക്ക് മുന്നില്‍ മത്സരത്തിനിറങ്ങിയ സിറ്റി, അഞ്ചാം മിനിറ്റില്‍ മുന്നിലെത്തി. നായകന്‍ കെവിന്‍ ഡിബ്രൂയ്‌നാണ് സിറ്റിക്കായി ആദ്യ ലീഡ് നേടിയത്. എന്നാൽ, 13-ാം മിനിറ്റില്‍ ഡീഗോ ജോട്ടയിലൂടെ ലിവര്‍പൂൾ സമനില നേടി. 36-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസിലൂടെ സിറ്റി വീണ്ടും മുന്നിലെത്തി.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ സാദിയോ മാനേയുടെ ഗോളിൽ ലിവർപൂൾ തിരിച്ചടിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റിയാദ് മെഹറസിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. മുപ്പത്തിയൊന്ന് മത്സരം പിന്നിടുമ്പോള്‍ സിറ്റിക്ക് 74 പോയിന്റാണുള്ളത്. ലിവര്‍പൂളിന് 73 പോയിന്റുണ്ട്. ലീഗിൽ ശേഷിക്കുന്ന മത്സരങ്ങൾ ഇരുടീമിനും നിര്‍ണായകമാണ്.

Read Also:- തന്റെ ദിവസത്തിൽ ആരെയും തച്ചുതകർക്കാമെന്ന ആത്മവിശ്വാസം ആ താരത്തിനുണ്ട്: മുത്തയ്യ മുരളീധരൻ

അതേസമയം, ബ്രെന്റ്‌ഫോര്‍ഡ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളിന് വെസ്റ്റ് ഹാമിനെ തോല്‍പിച്ചു. രണ്ടാം പുകതിയില്‍ ബ്രയാന്‍ എംബ്യൂമോയും ഇവാന്‍ ടോണിയും നേടിയ ഗോളുകള്‍ക്കായിരുന്നു ബ്രെന്റ്‌ഫോര്‍ഡിന്റെ ജയം. 32 കളിയില്‍ 36 പോയിന്റുമായി പതിമൂന്നാം സ്ഥാനത്തേക്കുയരാനും ബ്രെന്റ്‌ഫോര്‍ഡിന് കഴിഞ്ഞു. മറ്റൊരു മത്സരത്തില്‍, നോര്‍വിച്ച് സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് ബേണ്‍ലിയെ പരാജയപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button