ഇന്ത്യ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം

ഡല്‍ഹി: രാജ്യത്ത് വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം. രാജസ്ഥാനിലെ പൊക്രാന്‍ ഫയറിങ് റെയ്ഞ്ചില്‍വെച്ച് ധ്രുവ് ഹെലികോപ്റ്ററില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ഏഴ് കിലോമീറ്ററോളം ഉയരത്തില്‍ നിന്ന് വിക്ഷേപിച്ചാലും ലക്ഷ്യം കൃത്യമായി ഭേദിക്കുമെന്നതാണ് മിസൈലിന്റെ സവിശേഷത.

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ), വ്യോമസേന, കരസേന എന്നിവര്‍ സംയുക്തമായാണ് പരീക്ഷണം നടത്തിയത്. ഹെലിനയുടെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കും: തീരുമാനവുമായി ബഹ്‌റൈൻ

ഇന്‍ഫ്രാറെഡ് ഇമേജിങ് സിസ്റ്റം വഴി നിയന്ത്രിക്കുന്ന ഈ മിസൈൽ പകല്‍, രാത്രി വ്യത്യാസമില്ലാതെ പ്രയോഗിക്കാന്‍ കഴിയും. പ്രാദേശികമായി ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള രാജ്യത്തിന്‍റെ ശേഷിയുടെ നിര്‍ണായകമായ കാല്‍വയ്പ്പാണ് ഇതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Share
Leave a Comment