Latest NewsIndiaNews

മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ അമ്മാര്‍ അല്‍വിയെ കൊടുംഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അമ്മാര്‍ അല്‍വി എന്ന മൊഹിയുദ്ദീന്‍ ഔറംഗസേബ് ആലംഗീറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനാണ് ഇയാള്‍. പാകിസ്ഥാനിലെ പഞ്ചാബ് ബഹവല്‍പൂര്‍ നിവാസിയായ അമ്മാര്‍ ആല്‍വി, ജയ്ഷ് ഇ മുഹമ്മദിന്റെ മുതിര്‍ന്ന നേതാവാണ്. കൂടാതെ, പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനുമാണ്.

Read Also : രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവർ അനധികൃത താമസക്കാർ: വീടുകള്‍ പൊളിച്ചു മാറ്റി മധ്യപ്രദേശ് സര്‍ക്കാര്‍

അല്‍വി എന്ന മൊഹിയുദ്ദീന്‍ ഔറംഗസേബ് ആലംഗീര്‍, പാകിസ്ഥാന്‍ പൗരന്മാരില്‍ നിന്ന് ജെയ്‌ഷെയ്ക്ക് വേണ്ടി ഫണ്ട് ശേഖരിക്കുകയും ഈ ഫണ്ട് കശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന് വിനിയോഗിക്കുകയും ചെയ്തു. അഫ്ഗാന്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം സുഗമമാക്കുന്നതിലും, ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കെതിരായ ഭീകരാക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതിലും അല്‍വിക്ക് പങ്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അമ്മാര്‍ ആല്‍വി, സഹോദരങ്ങളായ മൗലാന മസൂദ് അസ്ഹര്‍, അബ്ദുള്‍ റൗഫ് അസ്ഗര്‍ എന്നിവര്‍ക്കെതിരെ 2020 ഓഗസ്റ്റില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button