CinemaMollywoodLatest NewsKeralaNewsEntertainment

ഞാൻ അടിപൊളി ആയതുകൊണ്ടാണ് ആളുകളെന്നെ വിമർശിക്കുന്നത്: ഗായത്രി സുരേഷ്

കൊച്ചി: തന്നെ ആളുകൾ ട്രോളുന്നതും വിമർശിക്കുന്നതും എന്തിനാണെന്ന് അറിയില്ലെന്ന് നടി ഗായത്രി സുരേഷ്. ട്രോളുകളും പരിഹാസവുമൊക്കെ തുടക്കത്തിൽ വളരെയധികം വേ​​ദ​ന ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോൾ തീരെ ബാധിക്കുന്നില്ലെന്ന് നടി തുറന്നു പറയുന്നു. നെഗറ്റീവ് ആയി ചിത്രീകരിക്കാൻ വേണ്ടി ആരും മനഃപൂർവ്വം നിന്ന് കൊടുക്കില്ലെന്നും, ഇത്തരം ട്രോളുകൾ കാണുമ്പോൾ വിഷമം ഉണ്ടായിട്ടുണ്ടെന്നും ഗായത്രി പറയുന്നു. മാഹി എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗായത്രി.

Also Read:അടുത്ത ലക്ഷ്യം ഇന്ത്യ, അതിന് വേണ്ട പദ്ധതികൾ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു, ഈ ചെങ്കൊടി ഇനിയും ഉയരത്തിൽ പാറും: കോടിയേരി

‘എന്തിനാണ് ആള്‍ക്കാർ എന്നെ നെഗറ്റീവ് പറയുന്നതെന്ന് അറിയില്ല. ഞാൻ അടിപൊളിയായതുകൊണ്ടാണ് ആളുകളെന്നെ വിമർശിക്കുന്നതെന്ന് വിശ്വസിക്കാനാണ് ഇപ്പോൾ എനിക്കിഷ്ടം. തുടക്കത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു. പിന്നെ മനസിലായി. നമ്മളെ രക്ഷിക്കാൻ ആരുമില്ല, നമ്മൾ മാത്രമേ ഉള്ളൂ. ഇതിനെയൊക്കെ പോസിറ്റീവ് ആയ കാണാൻ തുടണ്ടി. ഒരുപാട് വെറുപ്പോടെയുള്ള ട്രോളുകളൊക്കെ എനിക്ക് നേരെ ഉണ്ടായിട്ടില്ല. എനിക്കറിയില്ല, എന്തുകൊണ്ടാണ് എന്നെ ഇങ്ങനെ കാണുന്നത് എന്ന്. തെറ്റായിട്ടൊന്നും ഞാൻ ചെയ്തിട്ടില്ല. തോന്നിയ കാര്യങ്ങൾ പറയുന്നു, അത്ര തന്നെ. എന്നെ എല്ലാവർക്കും ഇഷ്ടമാകും എന്നാണ് കരുതിയത്. എല്ലാവരുടെയും കണ്ണിലുണ്ണിയാകും ഞാനെന്നായിരുന്നു കരുതിയത്. സംഭവിച്ചത് നേരെ മറിച്ചാണ്’, ഗായത്രി പറയുന്നു.

കേന്ദ്രഭരണ പ്രദേശമായ മാഹി (മയ്യഴി)യുടെ പശ്ചാത്തലത്തിലൂടെ, യുവതലമുറയുടെ ജീവിതം അവതരിപ്പിക്കുന്ന ‘മാഹി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സുരേഷ് കുറ്റ്യാടിയാണ്. കള്ളുകുടിയനായ നായകനും, മദ്യത്തിനെതിരെ പോരാടുന്ന നായികയും തമ്മിലുള്ള പ്രണയമൊക്കെയാണ് സിനിമ പറയുന്നതെന്ന് ഗായത്രി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button