മുംബൈ: ഐപിഎല്ലില്‍ പുതിയ നേട്ടം കൈവരിച്ച് ഡല്‍ഹി കാപിറ്റല്‍സ് താരം ഡേവിഡ് വാര്‍ണര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അര്‍ധ സെഞ്ചുറിയോടെ ഫോമിലേക്ക് തിരിച്ചെത്തിയ വാര്‍ണര്‍ 5,500 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടു. 45 പന്തില്‍ രണ്ട് സിക്‌സിന്റെയും ആറ് ഫോറിന്റേയും സഹായത്തോടെ 61 റണ്‍സാണ് താരം നേടിയത്. സീസണില്‍ വാര്‍ണറുടെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്.
നിലവിര്‍ വാര്‍ണറുടെ അക്കൗണ്ടില്‍ 5514 റണ്‍സാണുള്ളത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോഹ്ലി (6389), പഞ്ചാബ് കിങ്സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ (5911), മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ (5691), ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്ന (5528) എന്നിവരാണ് നേരത്തേ 5,500 റണ്‍സ് ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ള താരങ്ങള്‍.
കൂടാതെ, വേഗത്തില്‍ ഈ നേട്ടം കൈവരിച്ച താരമെന്ന റെക്കോര്‍ഡും വാര്‍ണര്‍ സ്വന്തമാക്കി. 152 ഇന്നിംഗ്‌സില്‍ നിന്നാണ് വാര്‍ണരുടെ നേട്ടം. അതേസമയം, വാര്‍ണര്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ഡല്‍ഹിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ 44 റണ്‍സിന്റെ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്.
Post Your Comments