Latest NewsKerala

കെഎസ്ആർടിസി ബസിന്റെ ബോർഡ് ഇളകി തലയിൽ വീണ് യാത്രക്കാരിക്ക് പരിക്ക്

ആലപ്പുഴ: കെഎസ്ആർടിസിയിലെ യാത്രയ്ക്കിടെ ബസിന്റെ പേരെഴുതിയ ബോർഡ് ഇളകി വീണ് യാത്രക്കാരിക്ക് പരിക്ക്. പൊങ്ങ തെക്കേ മറ്റം ശോശാമ്മ വർഗീസിനാണ് (58) പരിക്കേറ്റത്. ഇവരെ ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. വെള്ളിയാഴ്ച വൈകിട്ട്, കൈതവന ഭാഗത്തെ കുഴിയിൽ ബസ് ഇറങ്ങിയപ്പോഴാണ് സ്ഥലപ്പേരുകൾ എഴുതിയ ബോർഡ് ഇളകി വീണത്. ശോശാമ്മയുടെ തലയിലേക്കാണ് ഈ ബോർഡ് വീണത്.

ബോർഡ് വച്ച പെട്ടിയുടെ കുറ്റി ഇളകിയതാണ് കാരണം. ആശുപത്രിയിൽ ശോശാമ്മക്കൊപ്പം കണ്ടക്ടർ മഞ്ജുള നിൽക്കുമ്പോൾ, ഡ്രൈവർ തങ്കച്ചൻ മറ്റു യാത്രക്കാരെ സ്റ്റാൻഡിൽ എത്തിക്കുകയും ചെയ്തു. കണ്ടക്ടർ വിവരം അറി‍യിച്ചത് അനുസരിച്ച് വീട്ടുകാർ അയച്ച ഓട്ടോറിക്ഷയിലാണ് ശോശാമ്മ മടങ്ങിയത്.അതേസമയം, കാലപ്പഴക്കമുള്ള ബസുകളൊന്നും സർവീസ് നടത്തുന്നില്ലെന്ന് ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോ അധികൃതർ പറഞ്ഞു.

‘കഴിഞ്ഞ ദിവസം, യാത്രക്കാരിയുടെ തലയിൽ ബോർഡ് ഇളകി വീണത് യാദൃച്ഛികമായി സംഭവിച്ചതാണ്. 17 വർ‌ഷമാണ് ബസുകൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന കാലാവധി. ഇത്രയും വർഷം പഴക്കമുള്ള ബസുകൾ ഇവിടെയില്ല.’ ദിവസവും സർവീസിന് മുൻപ് ബസുകൾ പരിശോധിക്കാറുണ്ടെന്നും യഥാസമയം അറ്റകുറ്റപ്പണി നടത്താറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button