Latest NewsIndia

ഹിന്ദിക്കെതിരെ തമിഴാണ് അസ്തിത്വത്തിന്റെ വേരെന്ന് റഹ്മാന്റെ പോസ്റ്റ്, റഹ്മാന് മലയാളമല്ലേ വേരെന്ന് കമന്റുകൾ

തമിഴ്നാടിന്റെ സംസ്ഥാനഗാനം തമിഴ് തായ്‌വാഴ്ത്തിലെ വാക്കാണ് അദ്ദേഹം കുറിച്ചത്.

ചെന്നൈ: സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് ഹിന്ദി പ്രധാനമായും ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദ്ദേശത്തിന് സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. സംഭവത്തിൽ, പരോക്ഷമായി വിമർശിച്ച് സംഗീതജ്ഞൻ എ.ആർ.റഹ്മാൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. തമിഴ്നാടിന്റെ സംസ്ഥാനഗാനം തമിഴ് തായ്‌വാഴ്ത്തിലെ വാക്കാണ് അദ്ദേഹം കുറിച്ചത്.

‘പ്രിയ തമിഴാണ് നമ്മുടെ അസ്തിത്വത്തിന്റെ വേര്’ എന്ന വരിയും ഉൾപ്പെടുത്തി, തമിഴ് ദേവതയെന്ന അർഥത്തിലുള്ള ‘തമിഴനങ്ക്’ എന്ന വാക്കും ദേവതാചിത്രവും ചേർന്ന പോസ്റ്റാണ് റഹ്‌മാൻ ഇട്ടത്. എന്നാൽ ഇതിന് പിന്നാലെ നിരവധിപേരാണ് റഹ്മാനെ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തിയത്. മലയാളിയായ റഹ്‌മാൻ തമിഴ്‌നാട്ടിൽ ജീവിക്കുന്നത് കൊണ്ട് മാത്രം തമിഴല്ല, മലയാളമാണ് റഹ്മാന്റെ അസ്തിത്വവേരെന്ന്‌ ചിലർ ചൂണ്ടിക്കാട്ടുന്നു.

റഹ്‌മാൻ അങ്ങനെയാണെങ്കിൽ, ഹിന്ദി സിനിമകൾക്ക് മ്യൂസിക് ചെയ്യരുതെന്നും ചിലർ പരിഹസിക്കുന്നുണ്ട്. ഹിന്ദി നന്നായി അറിയാവുന്ന റഹ്മാൻ, ഹിന്ദി അറിയാത്ത തമിഴ്മക്കളെ അജ്ഞതയിലേക്ക് തള്ളിവിടുകയാണെന്നും ചിലർ പറയുന്നു. റഹ്മാനെ പോലെ ഉള്ള ഒരാൾ ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നാണ് ചിലർ പറയുന്നത്. ഹിന്ദി അറിഞ്ഞാൽ, കേന്ദ്ര സർക്കാരുകളുടെ പല പദ്ധതികളും ജനങ്ങൾക്ക് പെട്ടെന്ന് മനസിലാകുകയും അത് ഉപകാരപ്രദമാണെന്നും പലരും പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button