പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. നാളെ പുലർച്ചെ മുതൽ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടുമെന്ന് അധികൃതർ അറിയിച്ചു. 15ന് പുലർച്ചെയാണ് വിഷുക്കണി ദർശനം. പൂജകൾ പൂർത്തിയാക്കി 18ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമില്ലെങ്കിലും വെർച്വൽ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലയ്ക്കലിൽ സ്ലോട്ട് ബുക്കിങ് ഉണ്ട്. എത്തുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments