ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി സെക്രട്ടറി പ്രിയങ്കാ ഗാന്ധി ജനങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. യു.പിയില്‍ നോട്ടയ്ക്കും പിന്നിലായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനം.
Read Also: വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു: ഭക്തജനങ്ങള്‍ നാളെ സന്നിധാനത്തിലേക്ക്
യുപി നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തോടെ അവര്‍ യു.പിയെ കൈവിട്ടുവെന്നാണ് റിപ്പോര്‍ട്ട്. 403 അംഗ യുപി നിയമസഭയില്‍ വെറും രണ്ടു സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. 2.3 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. നാല് വര്‍ഷത്തോളമായി പ്രിയങ്കാ ഗാന്ധി യുപിയില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തിക്കുന്നു. എന്നിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാത്തതാണ് അവരെ നിരാശയിലാക്കിയതെന്ന് പറയുന്നു.
387 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ് നഷ്ടമായിരുന്നു. മാത്രമല്ല, 10 സീറ്റുകളില്‍ നോട്ടയ്ക്ക് പിന്നിലാകുകയും ചെയ്തു. തിരഞ്ഞെടുപ്പ് നയിക്കാന്‍ മുന്നിലുണ്ടായിരുന്ന ടീമിന്റെ പ്രവര്‍ത്തനത്തില്‍ പ്രിയങ്ക ഗാന്ധി കടുത്ത അതൃപ്തിയലായിരുന്നുവത്രെ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷവും അവര്‍ മുതിര്‍ന്ന ചില നേതാക്കളെ പുറത്താക്കുകയും ചെയ്തിരുന്നു.
പ്രവര്‍ത്തകര്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ പോലും പ്രിയങ്ക ഗാന്ധി തയ്യാറായിരുന്നില്ലെന്ന് സീഷാന്‍ ഹൈദര്‍ ആരോപിക്കുന്നു. അടുത്തിടെ പുറത്താക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഇദ്ദേഹം. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പ്രിയങ്ക യുപിയിലേക്ക് വന്നിട്ടില്ല. ശക്തമായ ശബ്ദം ഉയര്‍ത്തിയവര്‍ക്കെതിരെ അവര്‍ നടപടിയെടുത്തുവെന്ന് സീഷാന്‍ ഹൈദര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments