News

അവിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ പുറത്തായതിന് പിന്നാലെ ആഘോഷവുമായി പാകിസ്ഥാനിലെ ജനങ്ങള്‍

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ പുറത്തായതിന് പിന്നാലെ ആഘോഷവുമായി പാക് ജനത. ഇമ്രാന്‍ ഖാന്‍ പുറത്തായതില്‍ ആഹ്ലാദം അറിയിക്കാന്‍, അസംബ്ലിക്ക് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി. അര്‍ദ്ധരാത്രി നടന്ന വോട്ടെടുപ്പില്‍ അവിശ്വാസം നഷ്ടപ്പെട്ട് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടതോടെ ഇമ്രാന്‍ ഖാന്റെ തോല്‍വിയില്‍ ആര്‍പ്പുവിളിച്ചും ആഹ്‌ളാദിച്ചും സന്തോഷിക്കുകയായിരുന്നു ജനങ്ങള്‍.

Read Also : ജോസഫൈൻ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്തു: പിണറായി വിജയൻ

ദേശീയ അസംബ്ലിക്ക് മുന്നില്‍ കൈകള്‍ കൊട്ടി പാട്ടുപാടി നൃത്തം ചെയ്യുന്ന ജനങ്ങളെ നിയന്ത്രിക്കാന്‍ പാക് പോലീസ് പാടുപെട്ടു. എല്ലാവരോടും പിരിഞ്ഞുപോകാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. ആഘോഷവുമായി ഒരു വിഭാഗം എത്തിയപ്പോള്‍ പ്രതിഷേധമറിയിച്ചും മറുവിഭാഗം പിന്നീടെത്തി. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ അംഗങ്ങളാണ് അസംബ്ലിക്ക് പുറത്ത് പ്രതിഷേധിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button