തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മണിക്കൂറിൽ 40-50 കിലോമീറ്ററും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും,മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും, നിലവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ കേരള തീരത്തു നിന്നും അകന്ന്, കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നിൽക്കുന്നതാകും ഉചിതമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ കേരളത്തിൽ നിന്നും ആരും കടലിൽ പോകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.
Post Your Comments