മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മോശം ഫോമിൽ തുടരുന്ന നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വികള്‍ക്ക് പിന്നിലെ രണ്ട് പ്രധാന കാരണങ്ങൾ വിലയിരുത്തി മുൻ താരം ഹര്‍ഭജന്‍ സിംഗ്. കളിച്ച നാല് മത്സരങ്ങളിലും തോല്‍ക്കാനായിരുന്നു രവീന്ദ്ര ജഡേജയുടെ നായകത്വത്തിലിറങ്ങിയ ടീമിന്‍റെ വിധി.
‘രണ്ട് പ്രധാന കാരണങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുള്ളത്. ആദ്യ ആറ് ഓവറുകളില്‍ തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്താന്‍ കഴിവുള്ള ദീപക് ചാഹറിനെ പോലൊരു ബൗളറില്ല. പവര്‍ പ്ലേയ്‌ക്ക് ശേഷം 7-15 ഓവറുകളില്‍ വിക്കറ്റ് വേട്ടക്കാരായ സ്‌പിന്നര്‍മാരുമില്ല’.
Read Also:- ഐപിഎല്ലില്‍ മുംബൈയ്ക്ക് നാലാം തോൽവി
‘റുതുരാജ് ഗെയ്‌ക്‌വാദ് വേഗത്തില്‍ പുറത്താകുന്നു. അതിനാല്‍, ശക്തമായ ഓപ്പണിംഗ് സഖ്യമില്ല. അതിനാലാണ് ചെന്നൈ നാല് മത്സരങ്ങളും തോറ്റത്. എന്നാല്‍, ഇനി വിജയങ്ങളോടെ ചെന്നൈ തിരിച്ചെത്തിയാല്‍ ഞാന്‍ അത്ഭുതപ്പെടില്ല’ ഹര്‍ഭജന്‍ പറഞ്ഞു.
Post Your Comments