Latest NewsKeralaNews

സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്നും നാല് പുതുമുഖങ്ങള്‍, പാര്‍ട്ടിയെ നയിക്കാന്‍ സീതാറാം യെച്ചൂരി തന്നെ

കണ്ണൂര്‍: സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്നും നാല് പുതുമുഖങ്ങള്‍. പി. രാജീവ്, പി.സതീദേവി, കെ.എന്‍ ബാലഗോപാല്‍, സി.എസ് സുജാത എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

Read Also : ‘ജോസഫെെൻ മികച്ച പ്രാസംഗിക, സാമൂഹ്യപ്രവർത്തക’: അനുശോചനം രേഖപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ

കേരളത്തില്‍ നിന്നുള്ള നാല് പേരുള്‍പ്പെടെ 17 പുതുമുഖങ്ങളാണ് ഇത്തവണ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പി. കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നീ മലയാളികള്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും സ്ഥാനമൊഴിയും. നിലവില്‍ പോളിറ്റ് ബ്യൂറോയില്‍ 17 പേരും കേന്ദ്രകമ്മിറ്റിയില്‍ 94 പേരുമാണുള്ളത്.

അതേസമയം, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരും. മൂന്നാം തവണയാണ് അദ്ദേഹം സ്ഥാനത്ത് തുടരുന്നത്. കേരളത്തില്‍ നിന്നും കേന്ദ്ര സെക്രട്ടറിയേറ്റ് മുന്‍ അംഗം എ വിജയരാഘവനെ പോളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button