അബുദാബി: മൊറോക്കോ രാജാവ് നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിരുന്നിൽ വെച്ച് ഇരുവരും റമദാൻ ആശംസകൾ നേർന്നു. മൊറോക്കോ രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും വിരുന്നിൽ പങ്കെടുത്തു.
സർവ്വശക്തനായ ദൈവം എല്ലാവർക്കും നന്മയും അനുഗ്രഹങ്ങളും നൽകട്ടെയെന്നും ഇരുവരും പ്രാർത്ഥിച്ചു. യുഎഇയും മൊറോക്കോയും തമ്മിലുള്ള ബന്ധത്തിനെ കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. ഇരുരാജ്യങ്ങൾക്കും പുരോഗതിയും അഭിവൃദ്ധിയും തുടരാനാകട്ടെയെന്ന് നേതാക്കൾ ആശംസിച്ചു.
Read Also: എം.സി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് കൈമാറും, സമ്മേളനത്തിൽ മാറ്റമില്ല
Post Your Comments